റിയയുടെ ടീഷര്‍ട്ടിലെ ആ വാചകങ്ങള്‍; പിന്തുണച്ച് റിമയും ബോളിവുഡ് താരങ്ങളും

rhea-rima
SHARE

 റിയ ചക്രവർത്തിക്ക് പിന്തുണയുമായി സിനിമാതാരങ്ങൾ. ഇന്നലെയാണ് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ അറസ്റ്റിലായത്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാചകങ്ങൾ പോസ്റ്റ് ചെയ്താണ് പിന്തുണ. നടി റിമ കല്ലിങ്കലും ബോളിവുഡിൽ നിന്ന് നിരവധി താരങ്ങളും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

''റോസുകൾ ചുവപ്പാണ്, വയലറ്റുകള്‍ നീലയും, പുരുഷാധിപത്യത്തെ നമുക്കൊന്നിച്ച് തകർക്കാം'', എന്നാണ് റിയയുടെ ടീഷർട്ടില്‍ എഴുതിയിരുന്ന വാചകങ്ങൾ. 

വിദ്യ ബാലന്‍, അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍ സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങള്‍ പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്. റിയയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ ചിത്രവുമാണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്. 

സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാല്‍ മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുള്ള റിയയെ സിനിമാപ്രവര്‍ത്തകര്‍ പിന്തുണയ്ക്കരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് വിമർശിക്കുന്നവരുമുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...