കോവിഡൊന്ന് കഴിയട്ടെ.. പീലിക്ക് 'മമ്മൂക്കാനോട് മിണ്ടാം', പിണക്കം മാറ്റാം

peeli-09
SHARE

പിറന്നാളിന് മമ്മൂട്ടി വിളിക്കാതിരുന്നതിൽ പരിഭവിച്ച് കരഞ്ഞ ആ കുരുന്ന് ആരെന്ന് ഒടുവിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്​ലയുടെയും മകളായ പീലിയാണ് ആ ആരാധിക. മമ്മൂക്കാനോട് ഞാൻ മിണ്ടൂല, എന്നെ മാത്രം ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല എന്ന് പറഞ്ഞായിരുന്നു പീലിയുടെ കരച്ചിൽ. വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി കൈമാറിയെത്തിയ വിഡിയോ ഒടുവിൽ ‘പിണങ്ങല്ലേ എന്താ മോളുടെ പേര്’ എന്ന് ചോദിച്ച് മമ്മൂട്ടിയും പങ്കുവച്ചു. 

അന്വേഷിച്ച് ആളെ കണ്ടുകിട്ടിയതും കുരുന്ന് ആരാധികയെ തേടി മമ്മൂക്കയുടെ പിആർഒ റോബർട്ട് കുര്യാക്കോസിന്റെ വിളിയെത്തി. കോവിഡ് മാറിയാലുടൻ വീട്ടിലെത്തി കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിച്ചതായി പീലിയുടെ പിതാവ് ഹമീദലി പുന്നക്കാടൻ പറഞ്ഞു.

സൂപ്പർതാരം വിഡിയോ പങ്കുവച്ചതൊക്കെ അറിഞ്ഞെങ്കിലും കുഞ്ഞുപീലി ഇപ്പോഴും സങ്കടത്തിലാണ്. മമ്മൂക്കയെ നേരിട്ട് കണ്ടാലേ പീലിയുടെ പിണക്കം മാറൂ.  പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷന്റെ ഓൺലൈൻ പ്രൊമോട്ടറാണ് പീലിയുടെ പിതാവ് ഹമീദലി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...