റെയ്ഡിനെത്തിയവരോട് പൊട്ടിത്തെറിച്ച് സഞ്ജന; കുടുക്കിയത് സുഹൃത്തിന്റെ മൊഴി

sanjana-09
SHARE

ലഹരിഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് നടി സഞ്ജന ഗൽറാണി. താരത്തിന്റെ ഇന്ദിരാനഗറിലെ വസതിയിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥപെത്തിയത്. സുഹൃത്തും ആർക്കിടെക്ടുമായ രാഹുൽ ഷെട്ടി നൽകിയ വിവരങ്ങളാണ് സഞ്ജനയെ കുടുക്കിയത്. 'കാസനോവ' യിലൂടെ മലയാളത്തിലും അഭിനയിക്കാനെത്തിയിട്ടുണ്ട് സഞ്ജന.

തെളിവുകൾ നശിപ്പിക്കാതിരിക്കാനും മറ്റ് സഹായങ്ങൾ തേടാതിരിക്കാനുമാണ് സിസിബി മിന്നൽ റെയ്ഡ് നടത്തിയത്. സഞ്ജനയുടെ ആവശ്യപ്രകാരം അവരുെട അഭിഭാഷകൻ എത്തിയ ശേഷമാണ് റെയ്ഡ് നടത്തിയത്. രാഹുൽ അറസ്റ്റിലായതിന് പിന്നാലെ സമൻസ് അയച്ചിരുന്നുവെങ്കിലും നടി ഹാജരാകാൻ തയ്യാറായിരുന്നില്ല. വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് ഞാൻ നേരിട്ട് ഹാജരാകുമായിരുന്നല്ലോയെന്നും സഞ്ജന പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 

നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. സഞ്ജനയുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വ്യാപാര പങ്കാളിയും മംഗളൂരു സ്വദേശിയുമായ പൃഥ്വി ഷെട്ടി, ഒരു യുവ ഡോക്ടർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...