അത് എന്‍റെയും ദുല്‍ഖറിന്‍റെയും സ്പീഡ് കുറഞ്ഞ പാലാ ട്രിപ്പ്: പൃഥ്വി

dq-prithvi
SHARE

മലയാളത്തിന്‍റെ അഭിമാന താരങ്ങളായ പൃഥ്വിരാജും ദുല്‍ഖറും സുഹൃത്തുക്കളും ഒരുമിച്ച് ഒരു യാത്രപോയി.  വേറെങ്ങുമല്ല, പാലായ്ക്ക്. തിരഞ്ഞെടുത്തത് എം.സി. റോഡ്. പൃഥ്വിരാജ് ലംബോര്‍ഗിനിയില്‍. ദുല്‍ഖര്‍ പോര്‍ഷെയില്‍. ഈ യാത്ര നാട്ടുകാരറിഞ്ഞത് ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ്. സോഷ്യല്‍ മീഡിയയില്‍  ഈ ദൃശ്യങ്ങള്‍ വൈറലും ആയി. 

അന്നത്തെ യാത്രയെക്കുറിച്ച് പൃഥ്വിരാജ് വെളിപ്പടുത്തിയത് ഇങ്ങനെ:  ഞാനും ചാലുവും (ദുല്‍ഖര്‍ )എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞ​ങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്. സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്‍.ടി.ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്ക് പരിശോധനയില്‍ മനസിലായി.  ഒരു കള്ളച്ചിരിയോടെ പൃഥ്വി പറഞ്ഞു. 

  സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെ നടന്‍ സുരാജ് വെഞ്ഞാറമൂടാണ് ദൃശ്യങ്ങള്‍ സഹിതം ഇക്കാര്യം പൃഥ്വിയോട് ചോദിച്ചത്.  ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാ എന്ന പൃഥ്വിരാജിന്‍റെ തമാശ രൂപേണയുള്ള ചോദ്യത്തിന് അതേ നാണയത്തിലായിരുന്നു സുരാജിന്‍റെ മറുപടി. ‘ലാലേട്ടന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസന്‍സ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദവി ലഭിച്ചു...’  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...