വിവരങ്ങൾ കേരളം കൊടുത്തത്; ബിജെപി അല്ല; വാദവുമായി അലി അക്ബർ

modi-ali-akbar
SHARE

ആഷിഖ് അബു വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അലി അക്ബർ രംഗത്തുവരികയും നിർമാണ കമ്പനി തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി തന്നെ പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ ഇടംനേടി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‍ലിയാരും ഇടം നേടിയതോടെ അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പേജിലടക്കം പരിഹാസകമന്റുകൾ നിറയുകയാണ്.

കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും. കേരള സർക്കാരായിരിക്കും കൊടുത്തത് എന്നാണ് അലി അക്ബർ പറയുന്നത്. ലഹളക്കാരെക്കുറിച്ച് ഗാന്ധിജി പറഞ്ഞതിനേക്കാൾ വലുതാണോ മോദി റിലീസ് ചെയ്തു എന്ന് പറയുന്ന ബുക്കിലെ അക്ഷരങ്ങളെന്നും അദ്ദേഹം പറയുന്നു.

ഡിക്​ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസ്‌കാരിക-ചരിത്ര ഗവേഷണ മന്ത്രാലയം അഞ്ച് വോള്യങ്ങളായാണ് പുസ്തകം പുറത്തിറക്കിയത്. അഞ്ചാം വോള്യത്തില്‍ 248-ാം പേജില്‍ ആലി മുസ്ലരിയാരേക്കുറിച്ചും വാരിയന്‍ കുന്നത്തിനേക്കുറിച്ചും പറയുന്നുണ്ട്. 

വാരിയന്‍കുന്നത്തിന്റെ ജീവിതം പ്രമേയമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനത്തെച്ചൊല്ലി കേരളത്തില്‍ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. ഹൈന്ദവർക്കെതിരെ നടന്ന അക്രമമായിരുന്നു മലബാര്‍ കലാപമെന്നായിരുന്നു എന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും വിമർശനം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...