ചിരഞ്ജീവി സർജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമെന്ന് പ്രചരണം; പൊട്ടിത്തെറിച്ച് കിച്ച സുദീപ്

chiranjeevi-sarja-kicha-sudheep
SHARE

അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രചരണം, പൊട്ടിത്തെറിച്ച് നടൻ കിച്ച സുദീപ്. കന്നട സിനിമയിലെ മയക്കുമരുന്ന മാഫിയയെക്കുറിച്ചും ബന്ധമുള്ള നടന്മാരെക്കുറിച്ചുമുള്ള വിവരങ്ങൾ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് പൊലീസിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ചിരഞ്ജീവി സർജയ്ക്കും മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണം നടന്നത്. വിഡിയോകളും ചിത്രങ്ങളും സഹിതമാണ് ഇന്ദ്രജിത്ത് ലങ്കേഷ് തെളിവുകൾ പൊലീസിന് നൽകിയത്. 

ചീരു വീട്ടുപോയിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. ചീരുവിന്റെ കുടുംബം വിയോഗത്തിൽ നിന്നും കരകയറിയിട്ടില്ല. എനിക്കവൻ സഹോദരനെപ്പോലെയാണ്. അനാവശ്യ വിവാദങ്ങളിലേക്ക് ചീരുവിന്റെ പേര് വലിച്ചിഴച്ച് തകർന്നിരിക്കുന്ന കുടുംബത്തെ വീണ്ടും വേദനിപ്പിക്കരുത്. കന്നട സിനിമാ വ്യവസായം വളരെ വലുതാണ്. ചിലർ മോശം പ്രവൃത്തികൾ ചെയ്തതിന് ഒരു ഇൻഡസ്ട്രിയെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തരുത്- കിച്ച സുദീപ് പ്രതികരിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...