പോപ്പ് രാജാവിന് 62ാം പിറന്നാൾ; കേരള ജാക്സണ്‍മാർക്കും ആദരം; വിഡിയോ

michael-wb
SHARE

ഇന്ന് പോപ്പ് രാജാവ് മൈക്കിൾ ജാക്സിൺന്റെ 62ാം പിറന്നാൾ ദിനം. ജീവിച്ചിരുന്ന കാലത്തോളം സംഗീതത്താലും നൃത്തത്താലും ലോകത്തെ ആസ്വദിപ്പിച്ച അതുല്യപ്രതിഭ.ഇത്തവണത്തേത് ജാക്സന്റെ 62ാം ജൻമദിനം. ഗായകനും നർത്തകനും ബിസിനസുകാരനും ജീവകാരുണ്യപ്രവർത്തകനുമൊക്കെയായി ലോകമറിഞ്ഞ ജാക്സന്റെ ജീവിതവും മരണവും വിവാദങ്ങളുടെ മറ്റൊരു പേരായിരുന്നു. 80കളിൽ ലോകത്തെ ത്രസിപ്പിച്ച ഞെരിപ്പ് ഡാൻസുമായെത്തിയ ത്രില്ലറും ബീറ്റ് ഇറ്റ് ബില്ലി ജീൻ എന്നിവയും ആ പ്രതിഭയെ പ്രശസ്തിയുടെ പരകോടിയിലെത്തിച്ചു.

മൈക്കൽ ജാക്സണും മൈക്കൽ ബുഗാലോ ഷ്റിംപ് ചാമ്പേര്‍സും ബ്രേക്ക് ഡാൻസിനെ ആ കാലഘട്ടത്തിന്റെ ഉൻമാദമാക്കിയ അതേ കാലത്ത് ഇങ്ങ് കേരളത്തിൽ ബ്രേക്ക് ഡാൻസിന് അടിസ്ഥാന താളം നൽകിയ ഒരു പറ്റം കലാകാരൻമാരുണ്ടായിരുന്നു. മുൻഗാമികളോ ഗുരുക്കൻമാരോ ഇല്ലാത്ത ഒരു കൂട്ടം.മലയാള മണ്ണിലും ഡാൻസിന്റെ മാസമരിക താളത്തിനു അടിത്തറയേകിയവർ. ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് അവരിൽ ചിലർക്ക് 90കളുടെ അവസാനത്തോടെ വഴിമാറി നടക്കേണ്ടിയും വന്നു.

2024പാരിസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസ് ഒരു ഇവന്റ് ആയി ഇന്റൻനാഷണൽ ഒളിംപിക് കമ്മിറ്റി പ്രഖ്യാപിച്ചതും  ജാക്സണുൾപ്പെടെയുള്ള കലാകാരൻമാർക്കുള്ള അംഗീകാരമായി തന്നെ കാണാം. അവിടെയാണ് ഈ വിഡിയോയുടെ പ്രസക്തിയും. ഇതിനോട് ചേർത്തു പറയാൻ മറ്റൊരു കാര്യം കൂടിയുണ്ട്. 80കളിൽ  മലയാള സിനിമയിൽ ‍ഞെരിപ്പ് ചുവടുമായെത്തിയ ആ കലാകാരൻമാര്‍ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ്.‘ മൂൺ വാക്ക്’ എന്ന ചിത്രത്തിലൂടെ

 കൊച്ചിൻ ഡിസ്കോ ബോയ്സ് , ഫൂട്ട്ലൂസേഴ്സ്, ബൂമ്മേർസ് എന്നിവരിലൂടെയായിരുന്നു കേരളത്തിലെ ജാക്സൺമാരുടെ വളർച്ച. . അന്ന് 82ൽ ജാക്സന്റെ ത്രില്ലർ കണ്ട് ആവേശം കൂടിയ ഫോർട് കൊച്ചിയിലെ സൈക്കിൾ മെക്കാനിക്ക് ജോൺസണും കൂട്ടരും ആദ്യഘട്ടത്തിലെ മുൻനിരക്കാർ.

 പഞ്ചറൊട്ടിച്ച് കിട്ടിയ കാശ് കൊണ്ടു വാങ്ങിയ ടേപ് റെക്കോർഡറിലൂടെയായിരുന്നു തുടക്കം.ഹാൻഡ് വേവ് ഉൾപ്പെടെ പ്രാക്ടീസ് ചെയ്ത് ഫോർട്കൊച്ചി നസ്രത്ത് പള്ളിമുറ്റത്ത് ഡിസ്കോ ബോയ്സിന്റെ അരങ്ങേറ്റം. ജോൺസൺ പിന്നീട് ജോൺസൺ മാസ്റ്ററായി,കലാഭവനിൽ അധ്യാപകനായി 8 വർഷം. പകഷേ വർഷങ്ങൾക്കിപ്പുറം തിരിച്ച് അതേ മെക്കാനിക് ജോലിയിലെത്തേണ്ടി വന്നു ജോൺസൺ മാസ്റ്റർക്ക്

മധ്യകേരളത്തിലെ വെസ്റ്റേൺ ഡാൻസിനു പ്രചാരം നൽകിയ ആയിരക്കണക്കിനു ശിഷ്യഗണങ്ങളുള്ള കാലഘട്ടത്തിന്റെ ഹരമായിരുന്ന ഈ ജീവിതങ്ങളെ ഇന്നാരെങ്കിലും ഓർക്കുന്നുണ്ടോ? അതിനൊരു മറുപടിയാണ് മൂൺ വാക്ക് എന്ന ചിത്രം.80കളുടെ ബ്രേക്ക് ഡാൻസ് വിപ്ലവത്തിന്റെ കഥ. പ്രീഡിഗ്രി കാലത്തെ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ബ്രേക്ക് ഡാൻസ് ഭ്രമവും അവർ നേരിടുന്ന വെല്ലുവിളികളും ചിത്രത്തിന് പ്രമേയമാകുന്നു. 

80കളുടെ ഒരു റിക്രിയേഷനിലൂടെ ഓർമിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുമാണ് അന്നത്തെ ബ്രേക്ക് ഡാൻസ് കലാകാരൻമാർ..ഇന്ന് വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിൽ പോലുമില്ലെങ്കിലും ഓർക്കാം സാക്ഷാൽ മൈക്കൽ ജാക്സണെയും കേരള ജാക്സൺമാരെയും..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...