‘വരൂ,നമുക്ക് ഒരുമിച്ച് ജിമ്മാം.. അപ്പനേം കൂട്ടിക്കോ’; ടൊവിനോയ്ക്ക് പൃഥ്വിയുടെ മറുപടി

മമ്മൂട്ടിയുടെ വർക്കൗട്ട് ചിത്രത്തിന് പിന്നാലെ കേരളത്തിൽ വൈറലായ ഒന്നായിരുന്നു ടൊവീനോയും അദ്ദേഹത്തിന്റെ അച്ഛനും ഒരുമിച്ചുള്ള ചിത്രം. ഇതിന് പിന്നാലെ പൃഥ്വിരാജും ഒരു ചിത്രം പങ്കുവച്ചു. ഇതിന് ചുവട്ടിൽ കമന്റുമായി ടൊവിനോയും എത്തി. 

ആടുജീവിതം ലുക്കിൽ നിന്നും മാറി തടിവെച്ച ശേഷം മസിൽ പെരുപ്പിച്ച് നിൽക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചത്.

ഈ ചിത്രത്തിന് താഴെ 'അമ്പോ... പൊളി' എന്നായിരുന്നു ടൊവീനോയുടെ കമന്റ്. 'വരൂ... നമുക്ക് ഒരുമിച്ച് ജിമ്മാം... അപ്പനേം കൂട്ടിക്കോ,' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മസിൽ പെരുപ്പിച്ച് ടൊവീനോയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത അച്ഛന്റെ ചിത്രം വൈറലായിരുന്നു.