സൂര്യ ചിത്രവും ഒടിടി റിലീസിന്; 5 കോടി ദുരിതാശ്വാസത്തിന്; അമ്പരന്ന് തമിഴകം

suriya-ott-rls
SHARE

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രം 'സൂരരൈ പോട്ര്' ഒടിടി റിലീസ്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ വലിയ ചർച്ചകൾക്ക് തെന്നിന്ത്യൻ സിനിമാലോകത്ത് കളം ഒരുങ്ങുമെന്ന് ഉറപ്പായി. ഒക്ടോബർ 30ന് ആമസോൺ പ്രൈം വഴിയാകും ചിത്രം റിലീസ് ചെയ്യുക. ഡിജിറ്റൽ റിലീസിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും 5 കോടിരൂപ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് അണിയറക്കാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 

ആമസോൺ പ്രൈം വഴി റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണിത്. ‘ഇരുതി സുട്രു' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അപർണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്,  സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ' സൂരരൈ പോട്ര്.

ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിർമാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുമ്പോഴാണ് സൂര്യയുടെ ചിത്രവും ഒടിടി റിലീസിനെത്തുന്നത്. നേരത്തെ സൂര്യ നിർമിച്ച് ജ്യോതിക നായികയായി എത്തിയ പൊൻമകൾ വന്താൽ എന്ന ചിത്രവും ഒടിടി റിലീസ് ആയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...