എല്ലാം ചോദിച്ചറിഞ്ഞ് ‘അപ്ടുഡേറ്റ്’ മ‌മ്മൂക്ക; അമ്പരന്ന് ജോയ്: ഓഡിയോ

mammootty-phone-call
SHARE

അപ്രതീക്ഷിതമായി എത്തിയ മമ്മൂട്ടിയുടെ വിളി ജോയ്​യെ കുറച്ച് അമ്പരപ്പിച്ചു. പിന്നാലെ എത്തിയ താരത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകി.  കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ വികൺസോൾ സോഫ്റ്റ്‍വെയറിന്റെ നിർമാതാക്കളായ ടെക്ജൻഷ്യയുടെ സിഇഒ ജോയ് സെബാസ്റ്റ്യനെ ഉൾപ്പെടുത്തി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിലേക്കാണ് മമ്മൂട്ടിയുടെ വിളി എത്തിയത്.

സാങ്കേതിക പരമായി മമ്മൂട്ടി എത്രമാത്രം സ്വയം പുതുക്കുന്നു എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങളും സംശയങ്ങളും. ജോയ്​യോട് ഓരോ സംശയങ്ങളും അദ്ദേഹം ചോദിച്ചപ്പോൾ കൃത്യമായ മറുപടിയുമായി ജോയ് താരത്തിനൊപ്പം ചേർന്നു. ഒടുവിൽ ജീവിതത്തിൽ മമ്മൂട്ടിയെ കണ്ട ഏകനിമിഷവും ജോയ് പങ്കുവച്ചു.

അമരം സിനിമയുടെ ഷൂട്ടിങിന് ജോയ്​യുടെ വീടിന് സമീപം മമ്മൂട്ടി എത്തിയപ്പോൾ ആദ്യമായും അവസാനമായും ഒരുവട്ടം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പിന്നാലെ വന്നു മമ്മൂട്ടിയുടെ മറുപടി. ‘ഇനിയും കാണാം. എന്റെ നമ്പർ ഇവരോട് ചോദിച്ചുവാങ്ങിക്കൂ. വിളിക്കൂ... കാണാം. ഒരുപാട് സന്തോഷം വലിയ നേട്ടമാണ് സ്വന്തമാക്കിയത്..’മമ്മൂട്ടി പറഞ്ഞുനിർത്തി. ഇരുവരുടെയും സംസാരം കേള്‍ക്കാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...