രജനീകാന്തിന്‍റെ അഭിനയജീവിതത്തിന് 45 വയസ്സ്; 'രജനിസം' എന്ന് സിനിമാമേഖല

rajanikanth
SHARE

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരവേ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ അഭിനയജീവിതത്തിന് ഇന്ന് 45  വയസ്സ് പൂർത്തിയായി.  രജനിസം എന്ന പേരില്‍ രജനീകാന്ത് കഥാപാത്രങ്ങളുടെ ഒരേ പ്രൊഫൈല്‍ ചിത്രങ്ങളുമായാണ് പ്രമുഖർ  താരത്തിന് ആശംസ നേരുന്നത്. എ ആര്‍ റഹ്മാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ രജനീ ആരാധകര്‍ തയാറാക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചു.

ശിവാജി റാവു  എന്ന കർണാടകക്കാരനെ കമല്‍ഹാസനൊപ്പം അപൂര്‍വ്വ രാഗങ്ങളില്‍ അവതരിപ്പിക്കുമ്പോൾ കെ ബാലചന്ദ്രര്‍ എന്ന സംവിധായകനെ പിന്തിരിപ്പിച്ചവർ ഏറെയായിരുന്നു.

തമിഴിലെ ശിവാജി ഗണേശ് എന്ന ബാലചന്ദറുടെ പരിചയപെടുത്തൽ അച്ചട്ടായി. 1975 മാര്‍ച്ച് 27-നായിരുന്നു രജനിയുടെ ആദ്യ ഷോട്ട്.മുത്തു, ബാഷ, പടയപ്പ, ബില്ല തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മേൽവിലാസമായി രജനികാന്ത് എന്ന പേര് മാറുന്നതാണ് പിന്നീട് കണ്ടത്. 45 വര്‍ഷത്തെ രജനിസം എന്ന് വിശേഷിപ്പിച്ചാണ് സിനിമാ മേഖല  താരത്തിന് ആശംസ നേരുന്നത്. രജനീ ആരാധകര്‍ തയാറാക്കിയ ചിത്രം എ ആറ്‍ റഹ്മാന്‍,  മമ്മൂട്ടി, മോഹൻലാല്‍ പൃഥ്വിരാജ് ഉള്‍പ്പടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കി. 

 ഇന്ത്യന്‍ സിനിമയുടെ മാജിക്കല്‍ രജനിസമെന്നായിരുന്നു നടൻ സൂര്യയുടെ ട്വീറ്റ്. ബോളിവുഡ്  തെലുങ്ക് ,കന്നഡ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ 45 വര്‍ഷത്തെ രജനീസത്തിന് ആശംസകള്‍ നേർന്നു'.

അതേ സമയം ഈ വർഷം അവസാനം രാഷ്ടീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരായ മക്കൾ മൻഡ്രം.

 ഭാവി മുഖ്യമന്ത്രിയെന്ന് വിശേപ്പിച്ച് മധുരയിലും കാഞ്ചീപുരത്തും ആരാധകര്‍ പോസ്റ്ററും കട്ടൗട്ടുകളും സ്ഥാപിച്ചു. കൊവി ഡിനെ തുടർന്ന് ചിത്രീകരണം നിലച്ച പുതിയ  ചിത്രത്തേക്കാള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതുംരാഷ്ട്രീയ പാർട്ടിയെ ആണ്. സിനിമയിലേതുപോലെ പോലെ രാഷ്ട്രീയത്തിലും കമലിനൊപ്പമാകുമോ അരങ്ങേറ്റമെന്നറിയാനുംതമിഴകം കൗതുകപൂർവം കാത്തിരിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...