ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞിട്ടോ? ചുട്ട മറുപടി നൽകി സ്വാതി

swathi-10
SHARE

നടൻ ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതായ തരത്തിലുള്ള വാർത്തകൾക്കെതിരെ നടി സ്വാതി നിത്യാനന്ദ്. ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ ജീവിതം താനാണ് തീരുമാനിക്കുന്നതെന്നുമായിരുന്നു സ്വാതിയുടെ മറുപടി. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. സീരിയൽ താരമായ സ്വാതി വിവാഹിതയായപ്പോഴും ചിലർ ഉണ്ണി മുകുന്ദന്റെ പേര് വലിച്ചിഴച്ചിരുന്നു. 

‘ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയിൽ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോൾ നിങ്ങൾ അത് ഉപേക്ഷിച്ചു’ എന്ന പരിഹാസമാണ് ചോദ്യമായി സ്വാതിക്ക് ലഭിച്ചത്. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് താരം നൽകിയത്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാൻ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാൻ വന്നാൽ മതി. എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാൻ സഹിച്ചോളാം. നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി. 

swathi-n10

2018 സെപ്റ്റംബറിൽ ഭ്രമണം സീരിയലിലെ അഭിനേതാക്കൾ ഒന്നും ഒന്നും മൂന്നില്‍ അതിഥികൾ ആയി എത്തിയപ്പോൾ ഭർത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹമെന്ന് സ്വാതിയോട് അവതാരകയായ റിമി ടോമി ചോദിച്ചിരുന്നു. അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. അപ്പോഴാണ് സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചത്. 

2020 മേയ് മാസത്തിൽ സ്വാതിയും ക്യാമറാമാനായ പ്രതീഷ് നെന്മാറയും വിവാഹിതരായ വാർത്ത വന്നതിനു പിന്നാലെയാണ് ‘ഉണ്ണി മുകുന്ദനുമായുള്ള വിവാഹക്കാര്യം’ ചൂണ്ടികാട്ടിയും ചിലർ രംഗത്തെത്തിയത്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുടർന്നു നൽകിയ അഭിമുഖങ്ങളിൽ സ്വാതി മനസ്സു തുറന്നിരുന്നു. മഴവിൽ മനോരമയിലെ ഭ്രമണം സീരിയലാണ് സ്വാതിയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാക്കിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...