ചേച്ചിക്ക് 30; അനുജത്തിക്ക് 37 കഴിഞ്ഞോ?; ബഹുമാനം വേണമെന്ന് അഭിരാമി

amrtha-abirami
SHARE

ഗായിക അമൃതസുരേഷ് തനിക്ക് 30 വയസായെന്ന് വെളിപ്പെടുത്തിയത് അടുത്തിടെ ആണ്. ചേച്ചിക്ക് പിറന്നാൾ ആശംസകളുമായി അഭിരാമിയുമെത്തി. 

എന്നാൽ ചേച്ചി അമൃത സുരേഷിനേക്കൾ 'ഏഴു വയസ്സ് കൂടുതലാണ്' തനിക്കെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അഭിരാമി. ജന്മദിനത്തിൽ ആശംസ നേർന്നവരോട് നന്ദി അറിയിച്ചു അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് സഹോദരിമാരുടെ പ്രായം ചർച്ചയായത്.  ‍ഈ 'പ്രായക്കൂടുതലി'ന്റെ പിന്നിലെ രഹസ്യം ഒടുവിൽ അഭിരാമി തന്നെ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷ് മുപ്പതാം പിറന്നാൾ ആഘോഷിച്ചത്. 'അതെ... എനിക്ക് മുപ്പതായി' എന്നു തുറന്നു പറഞ്ഞുകൊണ്ട് അമൃത പങ്കുവച്ച പോസ്റ്റിനു താഴെ രസകരമായ കമന്റുമായി സഹോദരി അഭിരാമി എത്തി. 'ഗൂഗിൾ പറയുന്നത് എനിക്ക് ഇപ്പോൾ തന്നെ 37 ആയെന്നാണ്. ആ ബഹുമാനം വേണം,' എന്നു പറഞ്ഞുകൊണ്ടായിരുന്നു അഭിരാമിയുടെ കമന്റ്. അപ്പോഴാണ് ഗൂഗിളിൽ തിരയുമ്പോൾ വരുന്ന വിവരങ്ങളിലെ തെറ്റ് ആരാധകർ തിരിച്ചറിഞ്ഞത്.  

ഗൂഗിളിൽ ഗായിക അഭിരാമി സുരേഷ് എന്ന പേര് തിരഞ്ഞാൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങൾ അനുസരിച്ച് 1982ലാണ് അഭിരാമി 'ജനിച്ചിരിക്കുന്നത്'. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു അഭിരാമിയുടെ കമന്റ്. എന്നാൽ ഗായികയുടെ വിക്കിപീ‍ഡിയ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ ജനന തീയതിയും മറ്റും കൃത്യമാണ്. എന്തായാലും, അഭിരാമിയുടെ രസകരമായ മറുപടി സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി. 

നടി റീനു മാത്യൂസിന്റെ പ്രായത്തിന്റെ കാര്യത്തിലും ഗൂഗിളിനു തെറ്റു പറ്റിയിരുന്നു. റീനുവിന് 52 വയസ്സ് ആണെന്നാണ് ഗൂഗിൾ കണക്കിൽ പറയുന്നത്. എന്നാൽ ഈ വിവരം തെറ്റാണെന്നു പറഞ്ഞ റീനു, തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നു തുറന്നു പറഞ്ഞിരുന്നു. അതിനുശേഷം, ഗൂഗിൾ പേജിലെ വിവരങ്ങൾ തിരുത്തപ്പെട്ടു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...