കണ്ണിന് ചുറ്റും കറുപ്പ്; അസ്വഭാവിക സംസാരം; സുശാന്തിന്റെ അവസാന വിഡിയോ വൈറൽ

sushanth-viral-video
SHARE

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പകർത്തിയതെന്നു വിശ്വസിക്കുന്ന ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. താരം തന്റെ ഇഷ്ടവിഷയത്തെക്കുറിച്ച് സംസാരിക്കുന്നതാണ്, ലോക്ഡൗണിന് മുമ്പ് എടുത്തത് എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയിൽ കാണുക.

കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ സുശാന്തിനെയാണ് വിഡിയോയില്‍ കാണാനാകുക. അദ്ദേഹത്തിന്റെ സംസാരരീതിയിൽ പ്രശ്നമുണ്ടെന്നും നോര്‍മൽ ആയല്ല സംസാരിക്കുന്നതെന്നും വിഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നു. മരുന്നിന്റെ അമിതമായ ഉപയോഗമോ പാര്‍ശ്വഫലമോ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഇവർ പറയുന്നു.

താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഉയരുന്ന സാഹചര്യത്തില്‍ ഈ വിഡിയോ വലിയ ചർച്ചയാകുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...