‘ഇതു വച്ചാല്‍ നഗ്നശരീരം മാത്രമേ കാണാനാകൂ’; കോസ്‌മോഫ്രില്‍ കണ്ണടയുമായി നൂറിൻ

noorin-glass
SHARE

നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലെ ആ സീന്‍ ഇന്നും കാണുമ്പോള്‍ ഊറിച്ചിരിക്കാറുണ്ട് പ്രേക്ഷകര്‍.  'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ'  എന്നു ഗേളി പറയുമ്പോള്‍ ചമ്മലോടെ നാണം മറക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രം മറക്കാനാകില്ല. സിനിമയിൽ കോസ്‌മോഫ്രില്‍ കണ്ണടയെന്നുപറഞ്ഞ് മോഹൻലാലിനെ കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കും വിധമാണ് നടി നൂറിൻ പുതിയ ചിത്രം പങ്കുവച്ചത്. 

'ഈ കണ്ണട വച്ചാല്‍ ഡ്രസ്സുകളൊന്നും കാണില്ല, ശരീരം മാത്രേ കാണൂ' എന്ന സിനിമ ഡയലോഗിന്റെ ശൈലിയുള്ള നൂറിന്റ അടിക്കുറിപ്പ് പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഈ ഫോട്ടോ എടുത്ത ക്യാമറമാന്റെ അവസ്ഥ, കണ്ണാടി വാടകക്ക് തരുമോ തുടങ്ങിയാ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ഡാൻസര്‍ കൂടിയായ നൂറിന്‍, ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ലവ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തിയത്. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, പാത്തു വെഡ്‌സ് ഫ്രീക്കന്‍, വെള്ളേപ്പം എന്നീ സിനിമകളിലും താരം ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...