കാർഷിക കുടുംബത്തിന്റെ കഥ പറഞ്ഞ് 'ഇൻ ദിഫീൽഡ്'

shortfilm-06
SHARE

കേരളത്തിന്റെ കാർഷിക– കുടുംബ പശ്ചാത്തലത്തിൽ കഥപറയുന്ന മലയാളം ഹ്രസ്വചിത്രമൊരുക്കി  വിദേശ സംവിധായകന്‍ ജൂലിയന്‍ കോള്‍ഡ്റെ. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ഇൻ ദി ഫീൽഡ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കാര്‍ഷിക കുടുംബ പശ്ചാത്തലത്തില്‍ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് ഇന്‍ ദി ഫീല്‍ഡ്. 

തിരകഥാകൃത്തും നടനുമായ പി. ബാലചന്ദ്രനും,  ചലച്ചിത്ര താരം ധനിൽ കൃഷ്ണയും  പ്രധാന വേഷത്തിലെത്തുന്ന  ഈ ഹ്രസ്വ ചിത്രം ഇരുപതോളം ചലച്ചിത്രമേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. 

മലയാളമറിയാത്ത സംവിധായകന്‍ കേരളത്തിന്റ കാര്‍ഷിക സംസ്ക്കാരവും, കുടുംബബന്ധങ്ങളുടെ ഊഷ്മളതയുമെല്ലാം ഏറെനാളത്തെ നീരീക്ഷണത്തിനും പഠനങ്ങള്‍ക്കും ശേഷമാണ് ചിത്രമാക്കിയത്. കേരളത്തോടുള്ള സ്നേഹവും മലയാളി സുഹൃത്തുക്കളോടുള്ള താൽപര്യവുമാണ് ഈ ചിത്രം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരനും സംവിധായകനുമായ  ജൂലിയൻ പറയുന്നു.  ജാങ്കോ സ്പേസെന്ന  യൂട്യൂബ് ചാനലില്‍ ചിത്രം കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...