ഇതിനു മാത്രം എന്തു തെറ്റാണ് ആ കുട്ടി ചെയ്തത് ? അഹാനയോടൊപ്പം: ഹരീഷ് പേരടി

hareesh-peradi-ahana
SHARE

നടി അഹാന കൃഷ്ണകുമാറിന്റെ ഇന്‍സ്റ്റഗ്രമിലെ പോസ്റ്റും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും അടങ്ങി വരുന്നെയുള്ളൂ. അഹാനയോടു അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ അരങ്ങു തകര്‍ത്തത്. നടിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നിലപാട് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടിയും. 

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഇതുപോലെ ആക്രമണം നടത്താന്‍ മാത്രം എന്തു തെറ്റാണ് ആ കുട്ടി ചെയ്തതെന്നു നടന്‍ ചോദിക്കുന്നു. ഒരു പ്രണയവിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കൃഷ്ണകുമാറെന്നും ഹരീഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ നല്ല സുഹൃത്താണ് ഞാന്‍ കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്…ഒരു പ്രണയവിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെകെ…ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്‌തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…

അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശ്നമാണ് സദാചാര കോമാളികള്‍ക്ക്…ഞങ്ങള്‍ സദാചാര വിഡ്ഢിത്തങ്ങള്‍ക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും എല്ലാത്തിനും ഞങ്ങള്‍ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തില്‍ അഭിരമിച്ച് സുഖ നിദ്രയിലാണ്…നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഃഖം മാത്രമെയുള്ളു കുട്ടി... അഹാനയോടൊപ്പം….

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...