ജ്യോൽസ്യന്റെ നിർദേശം; ഒരു ക്ഷേത്രം കൂടി സന്ദർശിച്ചാൽ നയൻസിന്റെ വിവാഹം?: റിപ്പോർട്ട്

nayan-wedding-report
SHARE

എന്നാണ് വിവാഹം എന്ന ചോദ്യം നയൻതാരയും വിഘ്നേഷും നേരിടാൻ തുടങ്ങിയിട്ട് ഒരു വർഷത്തിന് മുകളിലായി. പലതവണ ഇതേ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള മാധ്യമങ്ങൾ താരവിവാഹത്തെ കുറിച്ച് കൗതുകമുള്ള ഒരു റിപ്പോർട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ലോക്ഡൗണിന് മുൻപ് ഇരുവരും ഒട്ടേറെ ക്ഷേത്രങ്ങൾ സന്ദർശിച്ച ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു. ദൈവവിശ്വാസിയും ജ്യോതിഷത്തിൽ തികഞ്ഞ വിശ്വാസവുമുള്ള നയൻതാരയും വിഘ്‌നേഷും ലോക്ക്ഡൗണിന് മുൻപ് ഒട്ടേറെ ക്ഷേത്രങ്ങൾ സന്ദർശിച്ചത് ജ്യോൽസ്യന്റെ നിർദേശപ്രകാരമാണെന്നാണ് റിപ്പോർട്ടുകൾ. കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രം കൂടി സന്ദർശിക്കുന്നതോടെ വിവാഹതീയതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. 

2016ലെ സൈമാ അവാർഡ്സിനായി ഒന്നിച്ചു വന്നപ്പോഴാണ് നയൻസിനെയും വിഘ്നേഷിനെയും ക്യാമറക്കണ്ണുകൾ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയൻതാര വിഘ്നേഷുമായി പ്രണയത്തിലാണെന്നു പരന്നിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...