'സ്റ്റാന്‍ലിച്ചേട്ടാ..33 വർഷമായി..': വീണ്ടും മണ്ണാര്‍ത്തൊടി ജയകൃഷ്ണനായി ലാൽ: ഒാർമ

Specials-HD-Thumb-Once-Again-Mohanlal-as-jayakrishnan
SHARE

‘തൂവാനത്തുമ്പികള്‍’ സിനിമയുടെ  മുപ്പത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍  പങ്കുചേര്‍ന്ന് മോഹന്‍ലാല്‍. തിരുവനന്തപുരത്തുകാരനായ ലാല്‍ അല്‍പനനേരം തൃശൂര്‍ഭാഷ സംസാരിക്കുന്ന മണ്ണാര്‍ത്തൊടി ജയകൃഷ്ണനായി. ചിത്രം നിര്‍മിച്ച പി.സ്റ്റാന്‍ലിക്കാണ് മോഹന്‍ലാല്‍ ശബ്ദസന്ദേശത്തിലൂടെ ഓര്‍മകള്‍ പങ്കിട്ടത്. മനോരമ ന്യൂസ് വാര്‍ത്തയാണ് അപൂര്‍വ സംഗമത്തിന് കാരണമായത്.

തൂവാനത്തുമ്പികളില്‍ ജോണ്‍സണ്‍ നല്‍കിയ ഈ പശ്ചാത്തലസംഗീതമാകണം നമ്മളില്‍ പലരെയുംപോലെ മോഹന്‍ലാലിനെപ്പോലും പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയത്. എന്തായാലും 1987 ലെ ആ ദിനങ്ങള്‍ ലാലിന് ഓര്‍മവന്നു. ചിത്രത്തിന്റെ നിര്‍മാതാവായ പി. സ്റ്റാന്‍ലിയെ അത് അറിയിക്കാനും ലാല്‍ മറന്നില്ല, മടിച്ചില്ല.

സിനിമയെല്ലാം വിട്ട് എഴുത്തും വായനയുമായി കഴിയുന്ന സ്റ്റാലിക്ക് ഇതൊരു അപ്രതീക്ഷിത സമ്മാനമായി. പത്മരാജന്റെ കഥാപാത്രങ്ങള്‍ ഇങ്ങനെ നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി നടക്കുന്നവെന്നത് പ്രേക്ഷകര്‍മാത്രമല്ല, അതൊക്കെ അവതരിപ്പിച്ച സാക്ഷാല്‍ മോഹന്‍ലാല്‍ പോലും തിരിച്ചറിയുന്നുവെന്ന സന്തോഷത്തോടെ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...