കട്ടപ്പനക്കാരിയുടെ ഒളിംപിക്‌സ് സ്വപ്നം; ‘ഫൈനൽസ്’ ഇനി മനോരമമാക്സിൽ

finals-manoramamax
SHARE

മികച്ച കഥയും ഹൃദയഹാരിയായ അഭിനയമുഹൂർത്തങ്ങളുമായി മികച്ച അഭിപ്രായം നേടിയ ഫൈനൽസ് എന്ന ചിത്രം ഉടൻ മനോരമമാക്സ് ആപ്പിൽ ലഭ്യമാകും. ഒരു സമ്പൂർണ സ്പോർട് ചിത്രമായ ഫൈനൽസ് വലിയ തോതിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജിഷ വിജയനും അമ്പരപ്പിക്കുന്ന അഭിനയ മികവുമായി സുരാജ് വെഞ്ഞാറമൂടും സിനിമയിൽ കയ്യടി നേടിയിരുന്നു.

നവാഗതനായ പി.ആർ. അരുൺ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നു. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, മണിയൻപിള്ള രാജു, മുത്തുമണി, സോനാ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...