കോവിഡ് ഒരു രാക്ഷസനല്ല, പക്ഷേ ഒറ്റയ്ക്കുള്ള പോരാട്ടം ദുഷ്കരം; തുറന്ന് പറഞ്ഞ് സുമലത

sumalatha-covid
SHARE

കോവിഡ് ഒരിക്കലും തോൽപ്പിക്കാനാകാത്ത രാക്ഷസനല്ലെന്ന് ചലച്ചിത്രതാരവും എംപിയുമായ സുമലത. ഒറ്റയ്ക്ക് മുറിയിൽ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഭയവും ആശയക്കുഴപ്പവും ഓരോ രോഗികളിലും ഉണ്ടാകും അവരെ മാനസികമായി അകറ്റി നിർത്താതെ അനുകമ്പ കാണിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. രോഗമുക്തി നേടിയ ശേഷം ആരാധകരുമായി ലൈവിൽ സംസാരിക്കുകയായിരുന്നു സുമലത.

ആശുപത്രിയിൽ ചികിൽസയ്ക്ക് പോകാതെ വീട്ടിൽ തനിച്ച് താമസിച്ചാണ് അവർ കോവിഡിനെ നേരിട്ടത്. ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നുള്ള തിരിച്ചറിവാണ് കോവിഡിനെ ചെറുക്കാൻ സഹായിച്ചതെന്ന് അവർ പറയുന്നു.

ജീവിതത്തിൽ അനുഭവിച്ച കഷ്ടതകൾ വച്ച് നോക്കിയാൽ കോവിഡ് ഒന്നുമായിരുന്നില്ല. പക്ഷേ പരിശോധനയ്ക്ക് പോകുമ്പോൾ വലിയ ടെൻഷൻ ഉണ്ടായി. മറ്റുള്ളവർ എങ്ങനെ എടുക്കും. തന്നിൽ നിന്ന് ആർക്കെങ്കിലും പകർന്നിട്ടുണ്ടോ എന്നെല്ലാമായിരുന്നു ആധി. പനി വന്നതോടെ ആശുപത്രിയിലെത്തി ചികിൽസ തേടി. സ്രവം പരിശോധിക്കാൻ നൽകി ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. എല്ലാവരെയും വിളിച്ചറിയിച്ചതും സമ്പർക്കമുണ്ടായവരോടെല്ലാം പറഞ്ഞതും അത് ചുമതലയാണെന്ന് മനസിലാക്കിയത് കൊണ്ടാണെന്നും സുമതല കൂട്ടിച്ചേർത്തു. 

അസുഖമാണെന്ന് അറിഞ്ഞപ്പോൾ മുതൽ മകൻ നന്നായി നോക്കിയെന്നും ചെറുപ്പത്തിൽ മകനെ എങ്ങനെ നോക്കിയോ അതുപോലെ ശ്രദ്ധിച്ചുവെന്നും താരം പറയുന്നു. ഫോണിലൂടെയാണ് മകനോട് സംസാരിച്ചിരുന്നത്. കോവിഡിനെ നേരിടുന്ന രീതി വളരെ പ്രധാനമാണെന്നും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാമെന്നും അവർ ലൈവിൽ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...