ആരാണ് തീറ്റിപ്പോറ്റുന്നത്? പരിഹസിച്ച് യുവതി; മറുപടിയുമായി അഭിഷേക്

abhishek-31
SHARE

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന അഭിഷേക് ബച്ചനെ പരിഹസിച്ച് യുവതി. അച്ഛൻ ആശുപത്രിയിൽ അല്ലേ? ആരാണ് ഇപ്പോൾ നിങ്ങളെ തീറ്റിപ്പോറ്റുന്നത് എന്നായിരുന്നു പാറുൾ കൗശിക് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് വന്ന പരിഹാസം. എന്നാൽ യുവതിയുടെ ട്വീറ്റിൽ പ്രകോപിതനാകാതെ ' ഇപ്പോൾ ആശുപത്രിയിൽ കിടന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കുകയാണ്' എന്ന മറുപടിയാണ് അഭിഷേക് നൽകിയത്. 

മറുപടിയിൽ നിർത്താൻ പക്ഷേ യുവതി തയ്യാറായില്ല, വീണ്ടും വേഗം സുഖമാവട്ടെ സർ, എല്ലാവർക്കും ഇങ്ങനെ കിടന്ന് കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ലല്ലോ എന്ന് ട്വീറ്റ് ചെയ്തു. ഇതിനും ശാന്തമായാണ് അഭിഷേക് പ്രതികരിച്ചത്. ആശംസകൾക്ക് നന്ദി മാഡം. ഞങ്ങളുടെ  സാഹചര്യം നിങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം. സുരക്ഷിതയായിരിക്കൂ എന്നും അഭിഷേക് മറുപടി നൽകി.

വളരെ മോശം സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴും സമചിത്തതയോടെ പെരുമാറിയ അഭിഷേകിനെ ട്വിറ്റർ ലോകവും ആരാധകരും അഭിനന്ദിക്കുകയാണ്. പരിഹസിക്കുന്നവരെ ഇങ്ങനെ നേരിടണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

കോവിഡ് ബാധിതരായി മുംബൈ നാനാവതി ആശുപത്രിയിൽ ചികിൽസയിൽ  കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേകും. കോവിഡ് ഭേദമായി ഐശ്വര്യയും മകൾ ആരാധ്യയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...