ഡൽഹിയിൽ എന്താവശ്യത്തിനും വിളിക്കണം; വിനായകിനോട് ഫോണിൽ സുരേഷ്ഗോപി

suresh-gopi-phone-vinayak
SHARE

നല്ല വാക്കുകളുടെയും ആശംസകളുടെയും നടുക്കാണ് ഇപ്പോഴും വിനായക്. പ്രധാനമന്ത്രി നേരിട്ട് അനുമോദനം നൽകിയ ഈ മിടുക്കനെ തേടി കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്നെത്തി. ദിവസങ്ങൾക്ക് മുൻപ് തന്നെ സുരേഷ്ഗോപി എംപി നേരിട്ട് വിളിച്ച് എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിരുന്നു. ഡൽഹിയിൽ പഠിക്കണമെന്ന മോഹം വിനായക് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. 

ഇതറിഞ്ഞ സുരേഷ്ഗോപി വിനായകിനെ ഫോണിൽ ബന്ധപ്പെടുകയും ഡൽഹിയിലെ പഠനത്തിനും താമസൗകര്യം അടക്കമുള്ള വിഷയങ്ങളിലും എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ ഒപ്പമുണ്ടെന്നും വാക്കുനൽകി. ഡല്‍ഹിയില്‍ എന്ത് ആവശ്യത്തിനും തന്നോടു പറയണമെന്നാണ് താരത്തിന്റെ വാഗ്ദാനം. ഇന്ന് വി. മുരളീധരനും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇന്നലെ ദുൽഖർ സൽമാൻ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകിയിരുന്നു.സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. 

ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...