വിവാഹമേളത്തിന് തുടക്കം; മിയ–അശ്വിൻ ഫോട്ടോഷൂട്ട് വൈറൽ: വിഡ‍ിയോ

miya-aswin
SHARE

മിയയുടേയും പ്രതിശ്രുതവരൻ അശ്വിന്റേയും പ്രണയം തുളുമ്പി നിൽക്കുന്ന മനോഹരമായ കവർഷൂട്ട് വിഡിയോ പുറത്തിറങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ യൂ ട്യൂബ് ട്രെൻഡിങ്ങിൽ അഞ്ചാമത്.  ശ്രീകാന്ത് കളരിക്കലാണ് വനിതക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ക്യാമറാമാൻ. 

വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെക്കുറിച്ചും, ജീവിത പങ്കാളിയെക്കുറിച്ചും മിയ ഇതാദ്യമായി മനസു തുറക്കുകയാണ്, വനിതയിലൂടെ. വിവാഹത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നില്ല താനെന്ന് താരം പറയുന്നു. 

കോവിഡ് പശ്ചാത്തലത്തിൽ തന്റെ ചെറിയ ചെറിയ സ്വപ്നങ്ങൾ കൂടി ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ലിമിറ്റഡാണെന്നും മിയ ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ പുതിയ തുടക്കത്തിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും മിയ കൂട്ടിച്ചേർക്കുന്നു.

കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...