വർക്ക്ഔട്ട് ചിത്രത്തിനു താഴെ 'കുട്ടിയാന'യെന്ന് കമന്റ്; തിരിച്ചടിച്ച് ഖുശ്ബു

kushboo-3.jpg.image.845.440
SHARE

വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രത്തിനു താഴെ മോശം കമന്റ് ചെയ്ത ആൾക്ക് ഖുശ്ബുവിന്റെ മറുപടി. ''നിന്റെ മുഖം നീ ആദ്യം കണ്ണാടിയിൽ പോയി നേരെ നോക്ക്, എന്നിട്ട് തന്നെ വിമർശിക്കൂ'', എന്നാണ് പരിഹസിച്ചയാൾക്ക് ഖുശ്ബു മറുപടി നൽകിയത്. 

ഇൻസ്റ്റഗ്രാമിലാണ് വര്‍ക്ക്ഔട്ട് ചിത്രം ഖുശ്ബു പോസ്റ്റ് ചെയ്തത്. ശാരീരികാരോഗ്യം സംരക്ഷിക്കുകയാണ് ഈ വ്യായാമത്തിലൂടെ ചെയ്യുന്നതെന്നും നടി പറയുന്നുപ്രായം വെറുമൊരു അക്കമാണെന്നും വ്യായാമം തുടരണമെന്നും പറഞ്ഞ് നിരവധി പേർ പ്രശംസിക്കുന്നതിനിടെയാണ് നെഗറ്റീവ് കമന്റ് എത്തിയത്.

മകൾ ആനന്ദിതയുടെ ചിത്രങ്ങളും ഖുശ്ബു പങ്കുവച്ചപ്പോളും സൈബർ ലോകത്ത് പരിഹാസങ്ങളുണ്ടായിരുന്നു. അടുത്തിടെ
തടിച്ച ശരീര പ്രകൃതമുള്ള ആനന്ദിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. മെലിഞ്ഞ്, സാരിയില്‍ പ്രത്യക്ഷപ്പെട്ട മകളുടെ ചിത്രമാണ് പിന്നീട് ആരാധകർ കണ്ടത്.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...