പ്രണയത്തിൽ നനഞ്ഞ് മീരയും വിഷ്ണുവും; പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് വൈറൽ

meera-post-wedding
SHARE

പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്നു കൂടി വരികയാണ്. അത് സെലിബ്രിറ്റികളാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. മലയാളത്തിന്റെ പ്രിയ അവതാരക മീര അനിലിന്റെയും ഭർത്താവ് വിഷ്ണുവിന്റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനു മികച്ച അഭിപ്രായമാണ് ലഭിച്ചത്. മണിമലയാറിലും കരയിലുമായിരുന്നു ഷൂട്ട്. ശ്രീനാഥ് എസ്. കണ്ണനാണ് ചിത്രങ്ങൾ പകർത്തിയത്.

meera2

വെള്ളത്തിലും കരയിലുമായുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ ആരുടേയും മനംകവരും. ഇവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മീരയുടേയും വിഷ്ണുവിന്റെയും വിവാഹം. മല്ലപ്പള്ളി സ്വദേശിയാണ് വിഷ്ണു. 

meera1

തിരുവനന്തപുരം സ്വദേശികളായ അനിൽകുമാർ–ഗീത ദമ്പതികളുടെ ഏകമകളാണ് മീര. പുരഷോത്തമൻ നായരുടേയും ലളിതയുടേയും ഇളയ മകനായ വിഷ്ണു ബിസിനസ്സുകാരനാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...