സുഹൃത്തിന്‍റെ പോസ്റ്റിന് കമന്‍റിട്ടു; അഹാനയെ വെട്ടിലാക്കി വ്യാജ ‘കുറുപ്പ്’: സംഭവിച്ചത്

ahana-kurup
SHARE

സുഹൃത്തിന്റെ പേജില്‍ ഇട്ട കമന്റിന്‍റെ പേരില്‍ അഹാന കൃഷ്ണക്കെതിരെ വിമര്‍ശനമുയര്‍ത്തി ഒരു കൂട്ടര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോക്കുറിച്ച് സമൂഹമാധ്യമത്തിലിട്ട കമന്റാണ് ഇവര്‍ ചര്‍ച്ചയാക്കുന്നത്. 

ദുൽഖർ സൽ‌മാന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തത്. അഹാനയുടെ സുഹൃത്തും കുറുപ്പിന്റെ ക്യാമറാമാനുമായ നിമിഷ് രവി സമൂഹമാധ്യമത്തിലിട്ട വിഡിയോയുടെ താഴെ ‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നാണ് അഹാന പറഞ്ഞത്. തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന വ്യാജ പേജിൽ നിന്ന് ‘അതിന് നീയേതാ ?’ എന്നാണ് മറുപടി വന്നത്. ഇതാണ് ഒഫീഷ്യല്‍ പേജില്‍ നിന്നെന്ന് പ്രചരിപ്പിച്ച് അഹാനക്കെതിരെ പുതിയ ആക്രമണത്തിന് വഴിമരുന്നായത്.  അഹാനയുടെ ഹിറ്റ് ചിത്രം ലൂക്കയുടെ ക്യാമറാമാനും നിമിഷായിരുന്നു. ആ സൗഹൃദത്തിന്റെ പേരിലാണ് അഹാന കമന്‍റിട്ടത്. 

അഹാന കൃഷ്ണ കുറുപ്പിന്‍റെ അണിയറ പ്രവര്‍ത്തകരുമായി നേരിട്ട് സംസാരിച്ച് ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്തെന്നാണ് സൂചന. പിന്നാലെ ഇത് ഒഫീഷ്യല്‍ അക്കൗണ്ട് അല്ലെന്ന് പറഞ്ഞ് കുറുപ്പിന്‍റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...