'ബർഗർ ഷെഫിന്' ആശംസകൾ നേർന്ന് പൃഥ്വി; സിനിമയിൽ ഇങ്ങനെ എന്നാണെന്ന് ആരാധകർ

prithvi-dq
SHARE

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന മുള്ളചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്. പൃഥ്വിയും സുപ്രിയയും ഒന്നിച്ചാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരാനെത്തിയത്. 

ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്. സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വി‍യും ദുൽഖറും. കഴിഞ്ഞ ദിവസങ്ങളിലാണ് മമ്മൂട്ടിയുടെ പുതിയ വീട്ടിൽ  സന്ദർശനത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ വൈറലായത്. ഇതു കൂടാതെ പൃഥ്വിയും ദുൽഖറും തങ്ങളുടെ ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോയും വൈറലായത് അടുത്തിടെ തന്നെ.  ഇനി സിനിമയിൽ ഇരുവരും ഒന്നിക്കുന്നത് എന്നാണെന്നാണ് സുപ്രിയ പങ്കുവച്ച ചിത്രത്തിന് താഴെ ആരാധകരുടെ ചോദ്യം. 

 ദുൽഖറിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...