‘കുറുപ്പി’ന്‍റെ ആദ്യ ടീസര്‍; സ്റ്റൈലന്‍ വരവ്; ആവേശമേറ്റി വിഡിയോ

kurup-dq
SHARE

‘ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും...’ സ്റ്റൈലൻ ‘കുറുപ്പ്’ എത്തി. ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി താരത്തിന്റെ പുതിയ ചിത്രം കുറുപ്പിന്റെ ആദ്യ ടീസർ. മനോഹരമായ ടീസറിൽ ദുൽഖറിന്റെ പഞ്ച് ഡയലോഗ് ആണ് ഹൈലൈറ്റ്.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്. 

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...