ഐശ്വര്യ റായിയും മകളും ആശുപത്രി വിട്ടു; ടെസ്റ്റ് ഫലം നെഗറ്റീവ്

abhishek-aishwarya
SHARE

ഐശ്വര്യ റായിയുടെ ആരാധകർക്ക് സന്തോഷ വാർത്ത. കോവിഡ് -19 സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഐശ്വര്യയും മകള്‍ ആരാധ്യയും ആശുപത്രി വിട്ടു. ഇവരുടെ പുതിയ കോവിഡ് ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്.

താരത്തിന്റെ ഭർത്താവും നടനുമായ അഭിഷേക് ബച്ചന്‍ ഈ സന്തോഷം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.

അഭിഷേകും അമിതാഭും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചൻ അടക്കമുള്ളവർക്ക് രോഗബാധയില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...