‘1997 കൊമേഴ്സ് ഡേ; അസോ. സെക്രട്ടറിക്ക് എന്തും ആവാം’; ഓർമച്ചിത്രം

kunchako-boban-fb-post
SHARE

കുറച്ച് ദിവസങ്ങളായി കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പേജിൽ പോയ കാലത്തിന്റെ ഓർമകളുടെ പെരുമഴയാണ്. യാത്രയായും പാട്ടായും അതിങ്ങനെ ആരാധകരിലേക്ക് പെയ്തിറങ്ങുന്നു. ഇപ്പോഴിതാ കോളജിൽ അല്ലിയാമ്പൽ കടവിൽ എന്ന ഗാനം ആലപിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഒപ്പം രസകരമായ കുറിപ്പും.

‘കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി ആയതുകൊണ്ട് എന്തും ആകാല്ലോ.‘ അല്ലിയാമ്പൽ കടവിൽ..’വേദിയിൽ സോണിയും വിനീതും. അവരുള്ളത് കൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു. 1997 കൊമേഴ്സ് ഡേ, എസ്ഡിസി ആലപ്പുഴ.’ പുറകിലിരിക്കുന്നവരുടെ മുഖഭാവം കൂടി ശ്രദ്ധിക്കണം എന്ന് ചാക്കോച്ചൻ പ്രത്യേകം ഓർമപ്പെടുത്തുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...