മറക്കാനാകുന്നില്ല ഭായ്; ചിരുവിനും മേഘ്നക്കുമൊപ്പം നസ്റിയ; ഓർമ

nasriya-mekhna-chiranjeevi-sarje
SHARE

അപ്രതീക്ഷിതമായിരുന്നു പ്രമുഖ കന്നട താരവും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണം. പ്രിയപ്പെട്ടവർക്ക് ചീരു ആയിരുന്ന  ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ജൂണ്‍ ഏഴിനായിരുന്നു മരണം. 

ചിരു വിട പറഞ്ഞ് ഒരു മാസത്തിലേറെക്കഴിയുമ്പോള്‍, താന്‍ ഭായ് എന്നു വിളിച്ചിരുന്ന ചിരഞ്ജീവിക്കും മേഘ്‌നയ്ക്കും ഒപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ചിരു മരിക്കുമ്പോള്‍ മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു. മേഘ്നയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് നസ്റിയ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...