ബച്ചന് വില്ലനായത് ഡബ്ബിങ് യാത്രയോ? 30 ജോലിക്കാരും നിരീക്ഷണത്തിൽ

bachan-14
SHARE

അഭിഷേക് ബച്ചന് ഡബ്ബിങിനിടെയാണോ കോവിഡ് ബാധിച്ചതെന്ന സംശയത്തിലാണ് ബോളിവുഡ്. ജൂലൈ ആദ്യ ആഴ്ചയിലാണ് വെബ് സീരീസിന്റെ ഡബ്ബിങിനായി താരം പുറത്ത് സ്റ്റുഡിയോയിലേക്ക് പോയത്. എന്നാൽ അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിതിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 

മുംബൈ നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തിലാണ് അഭിഷേകിപ്പോൾ. അമിതാഭ് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 77 വയസ്സുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്മയും ഉള്ളതിനാൽ മെഡിക്കൽ സംഘം അതീവ ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനിൽ കഴിയുന്ന ഐശ്യര്യ റായ്, മകൾ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണ്.

ബച്ചൻ കുടുംബത്തിലെ നാലുപേർക്ക് കോവിഡ് ബാധിച്ചതോടെ വീട്ടിലെ 30 ജോലിക്കാരും ക്വാറന്റീനിലാണ്. കുടുംബത്തോട് ചേർന്നാണ് ഇവർക്കും താമസം ഒരുക്കിയിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...