നീരജിന്റെ ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് കൂടുതല്‍ പേര്‍: വൈറല്‍

neeraj-madhav-dance-challenge (1)
SHARE

നീരജിന്റെ ഡാൻസ് ചലഞ്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അജു വർഗീസ്, സാനിയ ഇയ്യപ്പൻ, പേളി മാണി, ദീപ്തി സതി തുടങ്ങി താരങ്ങള്‍ ഉൾപ്പെടെ പലരും ഡാൻസ് ചലഞ്ച് ഏറ്റെടുത്തു. ഗംഭീര പ്രകടനങ്ങളുടെ വിഡിയോകൾ നീരജ് മാധവ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുമുണ്ട്. നീരജ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’ എന്ന റാപ്പിനു ചുവടു വയ്ക്കുക എന്നതാണ് ചലഞ്ച്.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് പണിപാളി പാട്ടിന്റെ ഡാൻസ് വേർഷൻ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ന്യൂജെൻ പിള്ളേര്‍ മാത്രമല്ല മധ്യവയസ്കരും അതിഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ച് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ഗർഭിണിയായ യുവ ഡോക്ടർ, പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തക, ഫ്രീക്ക് പിള്ളേർ, കൊച്ചു പെൺകുട്ടി, അമ്മയും മക്കളും എന്നിങ്ങനെ നീളുന്നു നർത്തകരുടെ നീണ്ട നിര. 

‘ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം, എനിക്ക് ഇതേ പറ്റൂ’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു വർഗീസ് വിഡിയോ പോസ്റ്റു ചെയ്തത്. മുണ്ടുടുത്ത് തനി നാടൻ ലുക്കിലാണ് താരം ചുവടു വച്ചത്. ഡാൻസ് ചെയ്യാനായി സുരാജ് വെഞ്ഞാറമ്മൂടിനെയും വിനീത് ശ്രീനിവാസനെയും ടൊവീനോയെയും രമേഷ് പിഷാരടിയെയുമെല്ലാം അജു ചലഞ്ച് ചെയ്തിട്ടുമുണ്ട്. സാനിയ ഇയ്യപ്പനും പേളി മാണിയും ദീപ്തി സതിയും കിടിലൻ ചുവടുകൾ കൊണ്ട് ആരാധകരെ കയ്യിലെടുത്തു.

ഓരോ വിഡിയോയും പങ്കുവച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ച നീരജ് രസകരമായ അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. ഗർഭിണിയായ ഡോക്ടറുടെ ഡാൻസ് കണ്ട് അമ്പരന്ന നീരജ് വിഡിയോ വളരെ സ്വീറ്റ് ആണെന്ന് കുറിച്ചു. അമ്മയും മക്കളും ചുവടു വച്ചതിന്റെ വിഡിയോയ്ക്ക് ഫാമിലി റോക്ക്സ് എന്നാണ് താരം അടിക്കുറിപ്പിട്ടത്. കോവിഡ് മഹാമാരിയോടുള്ള പോരാട്ടത്തിനിടയിലും തന്റെ പാട്ട് ഏറ്റെടുത്ത് ചുവടുവച്ച ആരോഗ്യപ്രവർത്തകരോടും നീരജ് സ്നേഹം അറിയിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...