പരിഭ്രാന്തയായിരുന്നു ഞാൻ; ആ ശാന്തത പുറംമോടി; വെളിപ്പെടുത്തി ലാറ ദത്ത

lara-11
SHARE

വിശ്വസുന്ദരിപ്പട്ടം നേടിയ നിമിഷം ലാറദത്തയുടെ കണ്ണിലുണ്ടായ തിളക്കം, ചിരി, സമചിത്തത അതായിരുന്നു ലോക മാധ്യമങ്ങൾ ആഘോഷമാക്കിയത്. 20 വർഷം മുൻപത്തെ ആ ചിരിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് ലാറ.

പുറമേയ്ക്ക് കണ്ടതൊന്നുമല്ലായിരുന്നു മനസിലെന്ന് ലാറ പറയുന്നു. ആ ശാന്തത പുറംമോടി മാത്രമായിരുന്നു. പരിഭ്രാന്തിയുടെ കൊടുമുടിയേറിയ നിമിഷമായിരുന്നു അത്. സംഘർഷം അതിന്റെ പരകോടിയിൽ. മുഖത്തും കണ്ണുകളിലും ചിരി നിറച്ച് നിൽക്കുമ്പോൾ വലിയ സ്ഫോടനം നടക്കാൻ പോകുന്നുതായി ഉള്ളിൽ തോന്നി. മറ്റേതോ ലോകത്തിലായി. എല്ലാം ഒരു അനുഗ്രഹമായിരുന്നുവെന്നും ലാറ ദത്ത കുറിക്കുന്നു.

രണ്ട് പതിറ്റാണ്ട് മുൻപ് കിരീടം ലാറ ദത്തയുടെ തലയിലേക്ക് എത്താനുണ്ടായ കാരണം സ്വയം നിയന്ത്രണവും വിനയവും സൗമ്യതയുമായിരുന്നു. 

കുഴപ്പിക്കുന്ന ചോദ്യങ്ങളാണ് ലാറയെ തേടിയെത്തിയത്. ഇന്ത്യയിലെ വനിതാ നേതാക്കളെ കുറിച്ച് ചോദിച്ചതും അവർ കുറിക്ക് കൊള്ളുന്ന മറുപടി നൽകി. വിദ്യാഭ്യാസം ലഭിച്ചവർ ഉന്നത വിദ്യാഭ്യാസം നേടിയെന്നും കഴിവും പ്രാപ്തിയുമുള്ള വനിതാ നേതാക്കളാണ് ഇന്ത്യയിലുള്ളതെന്നും ലാറ ആത്മവിശ്വാസത്തോടെ പറഞ്ഞു.

പിന്നാലെയെത്തി ഭരതനാട്യത്തെ കുറിച്ചുള്ള ചോദ്യം. ഭരതനാട്യത്തിന്റെ രണ്ട് മൂന്ന്ചുവടുകൾ കാണിക്കാമോ എന്നായിരുന്നു ചോദ്യം. എന്നാൽ വളരെ തൻമയത്വത്തോട് കൂടി ഈ ഇട്ടിരിക്കുന്ന ഗൗണിൽ ഭരതനാട്യം കളിക്കാൻ സാധ്യമല്ലെന്നും കൈകൊണ്ടുള്ള മുദ്രകൾ കാണിക്കാമെന്നും പറഞ്ഞ് അവർ മുദ്രകൾ കാണിക്കുകയായിരുന്നു. വളരെ പക്വതയാർന്ന പെരുമാറ്റമായി ഇതിനെ വിധികർത്താക്കൾ പുകഴ്ത്തി. ഒടുവിൽ ലാറ കൈവീശി നടന്ന് നീങ്ങിയപ്പോൾ അവതാരകരിൽ ഒരാൾ പറഞ്ഞത് അവിശ്വസനീയ പ്രകടനം എന്നാണ്. ഇത്ര വലിയ സമ്മർദ്ദത്തിലും എത്ര കൂളാണ് ലാറയെന്ന് നോക്കൂ. അവൾക്ക് ചുറ്റും സൗന്ദര്യവും സമാധാനവും ഉണ്ടെന്ന് അവർ തീര്‍ച്ചപ്പെടുത്തി. മേയ് 12 നായിരുന്നു ലാറ മിസ് യൂണിവേഴ്സ് കിരീടം നേടിയിട്ട് 20 വർഷം പൂർത്തിയായത്.

ബോളിവുഡിലും ഭാഗ്യം പരീക്ഷിച്ച ലാറ പിന്നീട് ടെന്നീസ് താരം മഹേഷ് ഭൂപതിയെ വിവാഹം കഴിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...