അലി അക്ബറിന്റെ വാരിയംകുന്നന് ഇതുവരെ 54 ലക്ഷം; വിവാദം തുണച്ചു

ali-akbar-fb-post
SHARE

ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകൻ അലി അക്ബറിന്റെ തീരുമാനത്തിന് വൻപിന്തുണ. അരക്കോടിയേറെ രൂപ അക്കൗണ്ടിലെത്തി എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. 54,09,430 രൂപയാണ് ജൂലൈ 8 വരെ സംവിധായകന്റെ അക്കൗണ്ടിലെത്തിയത് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഫോണിലൂടെ ഒട്ടേറെ ഭീഷണികൾ വരുന്നുണ്ടെന്നും അലി അക്ബർ ഫെയ്സ്ബുക്കിൽ പറയുന്നു. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...