'കടുവ' ഉടൻ തുടങ്ങുമെന്ന് പൃഥ്വി; സുരേഷ് ഗോപിയുടെ 'കുറുവച്ചനെ' കടത്തിവെട്ടുമോ..?

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പൃഥ്വിരാജ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പങ്കുവച്ചു. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ പൃഥ്വിരാജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമയായ കടുവക്കുന്നേൽ കുറുവച്ചൻ ഈ ചിത്രത്തിന്‍റെ സമാനമായ തിരക്കഥയിലാണ് ഒരുങ്ങാൻ പോകുന്നതെന്ന് വാദിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നൽകി. 

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പോലും സാമ്യമുണ്ടെന്നാണ് തിരക്കഥാകൃത്തായ ജിനു പറഞ്ഞത്. 2019–ലാണ് കടുവ എന്ന സിനിമ പ്രഖ്യാപിച്ചത്. കോവിഡ് കാരണം ഷൂട്ടിങ് തുടങ്ങാൻ വൈകുകയായിരുന്നു. പിന്നാലെയാണ് സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് ചിത്രം ഉടൻ തുടങ്ങും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.