ഡാൻസ് അറിയാത്തവർക്കും ജീവിക്കണം; 'പണിപാളി'ക്ക് ചുവട് വച്ച് അജു; വിഡിയോ

aju-10
SHARE

ലോക്ഡൗണിൽ നീരജ് മാധവിന്റെ യക്ഷിപ്പാട്ടിനോട് ഇഷ്ടം കൂടിയത് സോഷ്യൽ മീഡിയ ഒന്നാകെയാണ്. ഇപ്പോഴിതാ താരത്തിന്റെ ചലഞ്ച് സ്വീകരിച്ച് പണിപാളിക്ക് അജുവർഗീസിന്റെ ഡാൻസും. ഇൻസ്റ്റഗ്രാം പേജിലാണ് അജു രസകരമായ ഡാൻസ് വിഡിയോ പങ്കുവച്ചത്. ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം.. എനിക്കിതേ പറ്റൂ എന്ന കുറിപ്പോടെയാണ് വിഡിയോ. ഡാൻസ് കണ്ട് ഇഷ്ടപ്പെട്ട നീരജ് ' സമ്മതിച്ചു ബോസേ എന്ന് മറുപടിയും നൽകിയിട്ടുണ്ട്.

ചുമ്മാഡാൻസ് കളിച്ച് പോകുന്നതിന് പകരം സുരാജ് വെഞ്ഞാറമ്മൂടിനെയും വിനീതിനെയും ടൊവീനോയെയും രമേഷ് പിഷാരടിയെയുമെല്ലാം അജു ചലഞ്ച് ചെയ്തിട്ടുണ്ട്. ആരുടെയൊക്കെ പണിപാളി ഡാൻസ് ഇനി വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

'ആയ്യായോ.. പണി പാളീലോ. രാരീരാരം പാടിയുറക്കാൻ ആരുമില്ലല്ലോ' എന്ന് തുടങ്ങുന്ന റാപ്പ് വളരെ വേഗമാണ് വൈറലായത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...