10 സംവിധായകർ അഭിനേതാക്കളായെത്തുന്ന 'നിപ്പ'; ലിറിക്സ് വീഡിയോ പുറത്ത്

nipah-video
SHARE

മലയാളത്തിലെ പത്ത് സംവിധായകര്‍ അഭിനയിച്ച ചിത്രം നിപ്പയുടെ ലിറിക്സ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പത്തു സംവിധായകരും ചേർന്നാണ് വീഡിയോ റിലീസ് ചെയ്തത്.

ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് നിപ്പ.  സംവിധായകരായ മധു, ലാൽ ജോസ്, സലിം കുമാർ, ജോഷി മാത്യു ,ജോണി ആൻ്റണി, പോൾസൺ, വേണു ബി.നായർ, ശാന്തിവിള ദിനേശ്,ബെന്നി ആശംസ, ഏബ്രഹാം ലിങ്കൺ എന്നിവർ ചേർന്നാണ് ലിറിക്സ് വീഡിയോ റിലീസ് ചെയ്തത്. 

ഈ പത്തു സംവിധായകരും ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

പ്രചോദ് ഉണ്ണി എഴുതി സുനിൽ ലാൽ ചേർത്തല സംഗീതം പകർന്ന ഗാനം യേശുദാസ് ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...