ആ പാട്ട് എന്റെ ജീവിതം കണ്ടൊരുക്കിയത്; അറിഞ്ഞപ്പോൾ അജിത്ത് വിളിച്ചു; ബാല പറയുന്നു

ajith-bala-song
SHARE

തെന്നിന്ത്യയിൽ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രമാണ് അജിത്ത് നായകനായി എത്തിയ വിശ്വാസം. സിനിമയ്ക്കൊപ്പം വലിയ വിജയം നേടിയ ഒരു പാട്ടും ഉണ്ടായിരുന്നു. അച്ഛനും മകളും തമ്മിലുള്ള സ്നേഹം പറയുന്ന ‘കണ്ണാനെ..കണ്ണേ..’ എന്ന ഗാനം. യൂട്യൂബിൽ രണ്ടര കോടിയിലേറെ കാഴ്ചക്കാരെയാണ് ഇൗ ഗാനം ഇതിനോടകം സ്വന്തമാക്കിയത്. ആ പാട്ടും വരികളും സീനുകളും തന്റെ ജീവിതത്തിൽ നിന്നും പകർത്തിയതാണെന്ന് നടൻ ബാല പറയുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് ഈ സംഭവം താരം പറയുന്നത്.

ബാല പറയുന്നത്: ‘ഒരു പെൺകുട്ടി എനിക്ക് മേസ്ജ് അയച്ചു. അതിൽ അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തെ കുറിച്ചാണ് പറയുന്നത്. ആ കുട്ടിയോട് എനിക്ക് പറയാനുള്ളത് വിശ്വാസം എന്ന സിനിമയിലെ കണ്ണാനെ.. കണ്ണേ എന്ന ഗാനത്തെ കുറിച്ചാണ്. ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായതാണ്. അതു കണ്ടാണ് ആ സീനുകൾ ചിത്രീകരിച്ചത്. അതെന്റെ ജീവിതമാണ് എന്ന് അറിഞ്ഞപ്പോൾ അജിത്ത് സാർ എന്നെ വിളിച്ചു.

അരമണിക്കൂറോളം അജിത്ത് സാർ എന്നോട് സംസാരിച്ചു. ബാല നീ തിരികെ വരണം എന്നു പറഞ്ഞു. നീ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും എന്ന് ആ സിനിൽ അഭിനയിച്ചപ്പോൾ എനിക്ക് മനസിലായി. അങ്ങനെ അജിത്ത് സാർ എന്നെ ആശ്വസിപ്പിച്ചു. പിന്നെ എന്റെ അച്ഛനും പറഞ്ഞു. ചില സത്യങ്ങൾ നീ തുറന്നുപറഞ്ഞാൽ ഇവർ നിന്നെ വില്ലനാക്കും. കാലം തെളിയിക്കും. നീ ഇപ്പോൾ ഒന്നും മിണ്ടേണ്ട..’ ബാല പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...