സര്‍ വിളി വേണ്ട, ചേട്ടാ എന്നു മതി; 25 വര്‍ഷം മുന്‍പുള്ള അഭിമുഖം പങ്കുവച്ച് രാഹുല്‍

rahul-eswar-sureshgopi
SHARE

നടനും എംപിയുമായ സുരേഷ് ഗോപിയുടെ ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും ആശംകളുടെ പ്രവാഹമായിരുന്നു. കൂടാതെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറും. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സുരേഷ് ഗോപിയെ ഇന്റര്‍വ്യൂ ചെയ്തത് ഓര്‍ത്തെടുക്കുകയാണ് രാഹുല്‍ ഈശ്വര്‍. സുരേഷ് ഗോപി സര്‍ എന്നായിരുന്നു അന്ന് അദ്ദേഹത്തെ ബഹുമാനത്തോടെ വിളിച്ചത്. ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള പ്രതികരണമെന്നു രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

Happy Birthday സുരേഷേട്ടാ Suresh Gopi - 25 വർഷം മുൻപ് 1995 - കമ്മീഷണർ ഭരത്ചന്ദ്രൻ IPS മായി ഇന്റർവ്യൂ. #throwback

ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1994-95. തിരുവനതപുരം ടെക്നോപാർക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണർ ലെ ഭരത്ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങൾ മറന്നു പോയി. 'സുരേഷ് ഗോപി സർ' എന്നാണ് വിളിച്ചത്. 

വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും  ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമ്മുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ശ്രീ സുരേഷ് ഗോപി. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...