തന്റെ ‘വാരിയംകുന്നന്’ മേജർ രവിയുടെ പിന്തുണ; കുറിപ്പുമായി അലി അക്ബര്‍

major-ravi-ali
SHARE

'വാരിയംകുന്നൻ' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളുടെ മേളമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപിയും ഹിന്ദു സംഘടനകളും ആദ്യം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സംവിധായകൻ അലി അക്ബർ‌ ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പൊതുജനങ്ങൾ സംഭാവന ചെയ്യുന്ന പണം കൊണ്ട് 1921 എന്ന പേരിലൊരു സിനിമയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ഇപ്പോൾ ഈ സിനിമയ്ക്ക് പിന്തുണയുമായി സംവിധായകൻ മേജർ രവിയും മകനും എത്തി എന്നാണ് പുതിയ വാര്‍ത്ത. മേജർ രവി പിന്തുണ പ്രഖ്യാപിച്ചെന്നും അദ്ദേഹത്തിന്റെ മകനും ക്യാമറമാനായ അർജുൻ രവിയും ചിത്രവുമായി സഹകരിക്കുെമന്നും അലി അക്ബറിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു. 

സിനിമ പ്രഖ്യാപിച്ചതിന് ശേഷം താൻ വധഭീഷണി വരെ നേരിടുന്നു എന്ന് സംവിധായകൻ ഫെയ്സ്ബുക് ലൈവിൽ വന്ന് പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...