‘മുഖ്യമന്ത്രി, ആ പണം എനിക്ക് തരണം’; അപേക്ഷിച്ച് അലി അക്ബർ; അബദ്ധം ഇങ്ങനെ

ali-akbar-cm-video
SHARE

‘എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..’ സംവിധായകൻ അലി അക്ബർ‌ ഫെയ്സ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനോട് നടത്തിയ അപേക്ഷ ഇങ്ങനെയാണ്. 'വാരിയംകുന്നൻ' എന്ന ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ കടുത്ത പ്രതിഷേധങ്ങളും ഉണ്ടായി. ഇതോടെ അലി അക്ബറും വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 എന്ന സിനിമ പ്രഖ്യാപിക്കുകയും ജനം നൽകുന്ന സംഭാവന കൊണ്ട് ചിത്രം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെയാണ് അബദ്ധം പറ്റിയതായി അദ്ദേഹം പറയുന്നത്.

സിനിമ പിടിക്കാൻ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. കാരണം സിനിമ നിർമിക്കാൻ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വച്ച് ഒരു കൂട്ടർ കാർഡുണ്ടാക്കി. എന്നാൽ അതിൽ വച്ചിരുന്ന അക്കൗണ്ട് നമ്പർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേതാണ്. കാര്യമറിയാതെ ഒട്ടേറേ പേർ ഇൗ അക്കൗണ്ടിലേക്ക് പണം നൽകിയെന്നാണ് അലി അക്ബർ വാദിക്കുന്നത്.

‘പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ച് തരണം. ഈ ദിവസങ്ങളിൽ അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് അങ്ങ് ചോദിക്കണം. ഇത് എനിക്ക് തന്നതാണോ അതോ അലി അക്ബറിന് കൊടുത്തതാണോ എന്ന്. അത് എനിക്ക് തന്നതാണ് എന്നു പറയുന്നവരുടെ പണം എനിക്ക് തിരിച്ച് തരണം. ഇതൊരു അപേക്ഷയാണ്..’ ഫെയ്സ്ബുക്ക് ലൈവിലെത്തി അദ്ദേഹം പറയുന്നു. ഇതിന് പിന്നാലെ പണം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോയി എന്നു പറഞ്ഞ് ഒട്ടേറെപേർ കമന്റ് ഇടുന്നതും കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...