‘ചികയാൻ നിക്കേണ്ട, പൊള്ളും’; കനൽ ആളിക്കത്തിച്ച് സുരേഷ്ഗോപി; വിഡിയോ

suresh-gopi-new
SHARE

‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ മലയാളി കയ്യടിച്ച മാസ് ആക്‌ഷൻ സൂപ്പർ സ്റ്റാറിന്റെ രണ്ടാംവരവ് അറിയിച്ച് സുരേഷ്ഗോപിയുടെ കാവൽ ടീസർ. ഇന്ന് 61–ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് അണിയറപ്രവർത്തകരുടെ പിറന്നാൾ സമ്മാനം കൂടിയാണിത്. തമ്പാൻ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. 

നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്‌ഡൗൺ എത്തിയത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി താരം എത്തുന്ന 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ ഇന്നാണ് പുറത്തിറക്കിയത്. 

1965–ൽ പുറത്തിറങ്ങിയ ഒാടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...