‘പ്രായക്കൂടുതലിന്റെ പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ല: ’ ചെമ്പന്റെ മറിയം

chemban-wb
SHARE

‘പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്പോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ്.’–ചെമ്പൻ വിനോദ് ജോസിന്റെ മറിയം തുറന്നു പറയുന്നു. വിമർശനങ്ങൾ കുറേ ഏറ്റുവാങ്ങിയാണ് പുതുജീവിതത്തിലേക്ക് കടന്നതെങ്കിലും അതൊന്നും ചെമ്പൻ വിനോദും മറിയവും മൈൻഡ് ചെയ്തിട്ടില്ല. ചെമ്പൻ വിനോദിന് രണ്ടാം വിവാഹം. വധുവിന് പ്രായം ഇരുപത്തിയഞ്ച്.പോരേ സോഷ്യൽ മീഡിയയിൽ ഒരു ചെറിയ പൂരത്തിന്?

പൊട്ടിച്ചിരി ചിതറി ചെമ്പൻ പറയുന്നു, ‘‘എന്റെ പൊന്ന് ബ്രോസ്... വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ? ഇനി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിൽ ചുമ്മാ കടന്നു കയറുന്നത് ബോറല്ലേ” ഇനി പ്രായം ഒരു പ്രശ്നം ആണോെയന്ന് മറിയത്തോട് ചോദിച്ചു നോക്കൂ.

chemban-2

‘എനിക്ക് അത് ഒരു പ്രശ്നമേ അല്ല. ഒരു വിവാഹ ആഘോഷത്തിൽ വച്ചാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. ഞാൻ പുണെയിൽ നിന്ന് പഠിത്തം കഴിഞ്ഞു കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. നല്ല സൗഹൃദം ഞങ്ങൾ ഏറെക്കാലം തുടർന്നു. പിന്നെയാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മനസ്സുകൊണ്ട് ഒത്തുപോകാൻ കഴിയുന്ന ആളാകണം പങ്കാളി എന്നായിരുന്നു സ്വപ്നം.പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്പോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ്. പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ല.’–മറിയം പറഞ്ഞു.

ചെമ്പൻ:ചെറിയ ചടങ്ങ് മതി എന്നായിരുന്നു ഞങ്ങളുടെ  തീരുമാനം. റജിസ്റ്റർ ഓഫിസിൽ അപേക്ഷ കൊടുത്തിരുന്നു. മാർച്ച് ഇരുപത്തിയൊന്നാം തീയതി വിവാഹ ഫങ്ഷൻ വയ്ക്കാം എന്നു തീരുമാനിച്ചു. റജിസ്റ്റർ ഓഫിസിൽ നിന്ന് ഈ വിവരം ചോർന്നു കിട്ടിയ മാധ്യമപ്രവർത്തകന്റെ കണ്ണുടക്കിയത് ഞങ്ങളുടെ പ്രായത്തിൽ ആയിരുന്നു. ചെമ്പൻ വിവാഹം കഴിക്കുന്നു എന്നതിന് പകരം അവർ നൽകിയ തലക്കെട്ട് ‘നാൽപത്തിമൂന്നുകാരൻ ചെമ്പന് ഇരുപത്തിമൂന്നുകാരി മറിയം’ എന്നാണ്. ഇതു കാണുമ്പോൾ ‘എടാ ചെമ്പാ, നീ ആള് കൊള്ളാല്ലോടാ’ എന്ന ചിന്തയാണ് പൊതുജനങ്ങളിൽ ഉണ്ടാകുക. അത് അവരുടെ നോട്ടത്തിന്റെ പ്രശ്നം ആണ്.

‘ഇവൻ വീട്ടുകാരും നാട്ടുകാരും അറിയാതെ അടിച്ചോണ്ടു പോകുന്നതാണെങ്കിൽ ഇരിക്കട്ടെ ഒരു പണി’ എന്നോർത്തിട്ടുണ്ടാകും ആ മാധ്യമ പ്രവർത്തകൻ. ആ പണി ഏതായാലും ഞങ്ങളുടെ പണി കുറച്ചു. ഇത് ആളുകൾ എങ്ങനെ എടുക്കും എന്ന വീട്ടുകാരുടെ ടെൻഷൻ പെട്ടെന്ന് തീർന്നു. വിമർശിച്ചവരെക്കാൾ ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. നേരിട്ട് പരിചയം ഇല്ലാത്ത എത്രയോ പേർ വിളിച്ച് ആശംസ അറിയിച്ചു. ആ പണി ചെയ്തുതന്ന പുണ്യാത്മാവിനെ ഈ വേളയിൽ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

പൂർണമായ അഭിമുഖം; https://www.manoramaonline.com/movies/movie-news/2020/06/25/chemban-vinod-and-wife-mariam-interview-after-marriage.html

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...