രണ്ട് കൈ കൊണ്ടും എഴുതുന്ന സുശാന്ത് സിങ്; സങ്കടമൊഴിയാതെ ആരാധകർ

sushant-14
SHARE

അകാലത്തിൽ പ്രിയനടനെ നഷ്ടമായതിന്റെ വേദന ബോളിവുഡ് ആരാധകർക്കിനിയും മാറിയിട്ടില്ല. രണ്ട് കൈ കൊണ്ടും ഒരേ സമയം വടിവൊത്ത അക്ഷരത്തിൽ എഴുതുന്ന സുശാന്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. ഛിചോരെയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത വിഡിയോയാണിത്. ഛിചോരയിൽ ഒന്നിച്ച് അഭിനയിച്ച നടന്‍ താഹിർരാജ് ഭാസിന്റെ പേരാണ് സുശാന്ത് രണ്ട് കൈകൾ കൊണ്ടും എഴുതുന്നത്.

താരത്തിന്റെ പഴയ ചിത്രങ്ങളും കൂട്ടുകാർക്കൊപ്പമുള്ള വിഡിയോകളുമെല്ലാം നേരത്തെ വൈറലായിരുന്നു. അഭിനയത്തിന് പുറമേ പഠനത്തിലും അസാമാന്യ മികവാണ് സുശാന്ത് പുലർത്തിയിരുന്നത്. ഫിസിക്സ് ഒളിംപ്യാഡ് ഡേതാവായ സുശാന്ത് എഞ്ചിനീയറിങ് കരിയർ ഉപേക്ഷിച്ചാണ് അഭിനയം തിരഞ്ഞെടുത്തത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...