ഇനിയും ആത്മഹത്യ ഉണ്ടായാൽ ഞെട്ടേണ്ട; വിവേചനം സംഗീതലോകത്തും; സോനുനിഗം

sonunigam-24
SHARE

ബോളിവുഡിൽ കഴിവല്ല, വ്യക്തികളുടെ ഇഷ്ടത്തിനാണ് സ്ഥാനമെന്ന ആരോപണം ശക്തമായി നിലനിൽക്കെ സംഗീതമേഖലയിലും ഈ വിവേചനമുണ്ടെന്ന് തുറന്ന് പറയുകയാണ് ഗായകൻ സോനു നിഗം. സംഗീത മേഖലയിൽ നിന്നും ആത്മഹത്യാ വാർത്തകളുണ്ടായാൽ അദ്ഭുതപ്പെടാനില്ലെന്നും അര്‍ഹരായവർ അത്രയേറെ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു. പണം മാത്രമാണ് ലക്ഷ്യം. ആരൊക്കെ പാടണമെന്നും പാടേണ്ടെന്നും തീരുമാനിക്കുന്നത് പോലും ഉള്ളിലെ ചിലരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സൽമാൻഖാനെതിരെയും ഗുരുതര ആരോപണം സോനുനിഗം ഉന്നയിച്ചിട്ടുണ്ട്. സോനു നിഗത്തിന്റെ വാക്കുകളിങ്ങനെ: 

'നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ ഇന്ന് വളരെ വലിയ ചർച്ചയായിരിക്കുകയാണ്. ഭാവിയിൽ സംഗീത മേഖലയിലും  ഇത്തരം  ആത്മഹത്യ ഉണ്ടാകുമെന്നത് തീർച്ചയാണ്. ബോളിവുഡ് സംഗീത മേഖല ഭരിക്കുന്നത് രണ്ടു മാഫിയകൾ ആണ്. അവരാണ് സംഗീത രംഗത്തെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത്. അവർ അവരുടെ ആധികാരമുപയോഗിച്ചു ആരൊക്കെ പാടണം എന്നും പാടണ്ട എന്നും  തീരുമാനിക്കന്നു . ഗായകരുടെ കഴിവിന് അവർ പ്രാധാന്യം കൊടുക്കുന്നില്ല. പണം മാത്രമാണു ലക്ഷ്യം. കഷ്ടപ്പാടും ദുരിതവും അനുഭവിച്ച് അവസരത്തിനായി കാത്തു നിൽക്കുന്നവരോട് ഇത്തരത്തിലുള്ള സമീപനം പുലർത്തുന്നത് തികച്ചും അനീതിയാണ്. 

എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാൻ ഭാഗ്യവാനാണ്. കാരണം, ചെറു പ്രായത്തിൽ തന്നെ ഞാൻ സംഗീത രംഗത്തേക്ക് എത്തി. അന്ന് ഗായകർ തമ്മിൽ  മത്സരങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു',

2016 ൽ ഒരു പുരസ്കാരവേദിയിൽ വച്ച് ഗായകൻ അർജത് സിങിന്റെ പെരുമാറ്റത്തിൽ ഇഷ്ടക്കേട് തോന്നിയ സൽമാൻ വളരെ മോശമായി പെരുമാറിയെന്നും സോനു നിഗം പറയുന്നു. സൽമാന്റെ ചിത്രത്തിൽ അർജത് സിങ് റെക്കോർഡിങ് പൂർത്തിയാക്കിയ ഒരു പാട്ടുണ്ടായിരുന്നു. ആ പാട്ടോടെ ഉപേക്ഷിക്കാനാണ് സൽമാൻ സംഗീത സംവിധായകനോട് ആവശ്യപ്പെട്ടത്. അർജത് സിങിനോട് അങ്ങനെ ചെയ്തെങ്കിൽ പുതുമുഖങ്ങളുടെ അവസ്ഥ ഊഹിക്കാനാകുമോയെന്നും സോനു നിഗം ചോദിക്കുന്നു. സൽമാൻ ഖാന്റെ പേര് പറയാതെആയിരുന്നു ഈ ആരോപണം സോനുനിഗം ഉന്നയിച്ചത്.

സുശാന്ത് സിങിന്റെ മരണത്തോടെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതം വലിയ ചർച്ചയായത്. കരാറൊപ്പിട്ട ഒന്നിലേറെ ചിത്രങ്ങൾ സുശാന്തിന്റേത് മുടങ്ങിയെന്നും ഇത് ബോളിവുഡിലെ ചില ഗ്യാങുകൾ ചേർന്ന് ഇല്ലാതാക്കിയതാണെന്നും ആരോപണം ഉയർന്നിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...