അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രതാപത്തിലേക്ക് സിനിമ; വൈറലായി 'ചക്ര' ട്രെയിലർ

chakra
SHARE

കോവിഡും ലോക്ക് ഡൗണുമുണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സിനിമ ലോകം പതുക്കെ പ്രതാപകാലത്തേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലാണ്. തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചു  അനിശ്ചിതാവസ്ഥ നീങ്ങിയിട്ടില്ലെങ്കിലും  വിവിധ ഭാഷകളില്‍ റിലീസിന് തയ്യാറെടുക്കുന്നത് നിരവധി ചിത്രങ്ങളാണ്. തമിഴില്‍ ഒടുവിലായി പുറത്തുവന്നിരിക്കുന്നത് നടന്‍ വിഷാല്‍ നായകനാവുന്ന ചക്രയെന്ന സിനിമയുടെ ട്രെയിലറാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മുപ്പത് സെക്കന്റ് മാത്രമാണ്  നീളമെങ്കിലും  ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ വരവറിയിക്കുന്നതാണ് ട്രെയിലര്‍. ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പും ഓണ്‍ലൈന്‍ വ്യാപാരങ്ങളിലെ  ചതിക്കുകഴികളുമാണ് കഥയെന്നാണ്  സൂചന. നവാഗതനായ എം.എസ് ആനന്ദ് സംവിധായനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം വിഷാലിന്റെ നിര്‍മാണ കമ്പനിയായ വിഷാല്‍ ഫിലിം ഫാക്ടറിയാണ്.  ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക, ശ്രദ്ധ പൊലീസ് ഓഫീസറായും വിഷാല്‍ ൈസനിക കമാന്‍ഡറുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ്  സംഗീതം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...