പുതിയ സിനിമയുമായി ലിജോ; ഫസ്റ്റ് ലുക്ക് പുറത്ത്; അടുത്താഴ്ച ഷൂട്ട്

lijo-23
SHARE

സിനിമ പിടിക്കാൻ പോവുകയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തമാശ പറഞ്ഞതല്ല. പുതിയ സിനിമയുടെ ഷൂട്ടിങ് ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. എ' എന്നാണ് സിനിമയുടെ പേര്. ഫസ്റ്റ് ലുക്കും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങുന്നത് സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് താനൊരു സിനിമ പിടിക്കാൻ പോകുന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.  ആരാധകർ പിന്തുണച്ച് എത്തി. ചിലർ ഇത് സിനിമയുടെ പേരാകുമെന്നും ഊഹിച്ചു. ഇതോടെ സിനിമയുടെ പേരല്ല, തന്റെ തീരുമാനമാണ് മുൻപത്തെ പോസ്റ്റെന്നും ലിജോ വ്യക്തമാക്കിയിരുന്നു. 

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നും സിനിമയുടെ നിർമാണച്ചിലവ് പകുതിയാക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ നിർമ്മാതാക്കള്‍ ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് പുതിയ സിനിമകൾ ചിത്രീകരണം ആരംഭിച്ചത്.

ലിജോയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ആഷിഖ് അബു തന്‍റെ പിന്തുണ അറിയിച്ചു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഇന്നലെ കൊച്ചിയില്‍ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...