നയൻതാരയ്ക്ക് കോവിഡെന്ന് വാർത്ത; വിഘ്നേഷിനൊപ്പം പ്രതികരിച്ച് നയൻസ്: വിഡിയോ

vignesh2
SHARE

നയൻതാരയ്ക്ക് കോവിഡ് എന്ന് തമിഴ് പത്രം. വാർത്തയോട് രസകരമായി പ്രതികരിച്ച് വിഘ്നേഷും നയൻതാരയും. ഫേസ്ആപ്പ് വഴി കുട്ടികളുടെ മുഖത്തിനു സമാനമായ വിഡിയോയുമായാണ് വിഘ്നേശ് ശിവനും നയൻതാരയും വാർത്തയോട് പ്രതികരിച്ചത്. ഈ വിഡിയോയിൽ കാണുന്ന അതേ ചിരിയോടെയാണ് വാർത്ത നേരിട്ടതെന്നും വിഘ്നേശ് പറഞ്ഞു. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇതൊക്കെ മാധ്യമങ്ങളുടെയും സോഷ്യൽമീഡിയകളുടെയും അബദ്ധധാരണകൾ മാത്രമാണെന്നും താരം പറയുന്നു. 

നയന്‍താരയെ കോവിഡ് 19 ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു തമിഴ് ദിനപത്രത്തിലാണ് നയന്‍താരയെ എഗ്‌മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത വന്നത്.

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ‘കാതു വാകുല രണ്ടു കാതല്‍’ എന്ന ചിത്രവുമായി തിരക്കിലാണ് ഇരുവരും. വിജയ് സേതുപതി, സമാന്ത എന്നിവരും ഈ ചിത്രത്തില്‍ വേഷമിടും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...